FANDOM


For English version of this article, See Marthandavarma
മാർത്താണ്ഡവർമ്മ

കർത്താവ്

സി.വി. രാമൻപിള്ള

പേര്‌

മാർത്താണ്ഡവർമ്മാ

പരിഭാഷകർ

ഒ. കൃഷ്ണപിള്ള – (തമിഴ്, 1934)
ബി.കെ.മേനോൻ – (ആംഗലേയം, 1936)
ആർ. ലീലാദേവി – (ആംഗലേയം, 1979)
പി. പത്മനാഭൻ തമ്പി – (തമിഴ്, 2007)

എഡിറ്റർ

എൻ. രാമൻപിള്ളൈ (1981-ലെ പതിപ്പ്)

രാജ്യം

ഇന്ത്യ

ഭാഷ

മലയാളം

സാഹിത്യവിഭാഗം

കാല്പനിക ചരിത്രാഖ്യായിക
ചരിത്രനോവൽ

പ്രസാധകർ

ഗ്രന്ഥകർത്താ. (1891)
സാഹിത്യ പ്രവർത്തക സഹകരണസംഗം (1973 മുതൽ)
ഡി.സി. ബുക്സ് (1992 മുതൽ)
കേരള സാഹിത്യ അക്കാദമി (1999)

മറ്റു ഭാഷകളിലെ പ്രസാധനം

കമലാലയ ബുക്ക് ഡിപ്പോ – തമിഴ് (1934)
കമലാലയ ബുക്ക് ഡിപ്പോ – ആംഗലേയം (1936)
സ്റ്റെർലിംഗ് പബ്ലിഷേർസ് – ആംഗലേയം (1979)
കേന്ദ്ര സാഹിത്യ അക്കാദമി, ന്യൂ ഡെൽഹി – ആംഗലേയം (1998)
കേന്ദ്ര സാഹിത്യ അക്കാദമി, ചെന്നൈ – തമിഴ് (2007)

കഥാകാലം

1727 - 1732

പതിപ്പുകൾ

ആദ്യപതിപ്പ് (1891-ൽ മാത്രം)
പുനഃപരിശോധിതപതിപ്പ് (1902 മുതൽ)

മാധ്യമം

അച്ചടി (പേപ്പർബാക്ക്)

അദ്ധ്യായങ്ങൾ

26

ISBN

ISBN 81-7690-0001
ISBN 81-7130-130-4

പരമ്പരയിലെ പുസ്തകം

പുസ്തകം ഒന്ന്

ഉത്തര ഭാഗങ്ങൾ

ധർമ്മരാജാ, രാമരാജ ബഹദൂർ

സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായികയായിട്ടാണ് (Historical Romance) പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്.[1][2] കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്.[3] ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.

മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവലും (Historical Novel) കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക (Historical Narrative) എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു.[4][5][6] തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ (CV's Historical Narratives) എന്നറിയപ്പെടുന്നു.[7][8]

ചരിത്രകഥയുടെയും (Historical fiction) കാല്പനികസാഹിത്യത്തിൻറെയും (Romance) സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു.[9]

ചുരുക്കംEdit

രാജാ രാമവർമ്മയുടെ ഭരണത്തിന്റെ അവസാനകാലത്താണ്‌ കഥ നടക്കുന്നത്. നിലവിലുള്ള മരുമക്കത്തായസമ്പ്രദായമനുസരിച്ച് അടുത്ത രാജാവാകേണ്ടത് മാർത്താണ്ഡവർമ്മയാണെങ്കിലും രാജാവിന്റെ മകനായ പദ്മനാഭൻ തമ്പി രാജാവാകാനാഗ്രഹിക്കുന്നു. സുന്ദരയ്യന്റെയും എട്ടുവീട്ടിൽ പിള്ളമാരുടെയും സഹായത്തോടെ തമ്പി മാർത്താണ്ഡവർമ്മയെ അപായപ്പെടുത്താൻ ശ്രമിക്കുന്നു. സുഭദ്ര, അനന്തപദ്മനാഭൻ, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ വിജയം വരിക്കുന്നു. അനന്തപദ്മനാഭൻ, പാറുക്കുട്ടി എന്നിവർ തമ്മിലുള്ള പ്രണയവും നോവലിലെ ഇതിവൃത്തമാണ്‌.[10]

അദ്ധ്യായസംഗ്രഹംEdit

അദ്ധ്യായം ഒന്ന്:

ആമുഖപദ്യം : മഹാഭാരതം കിളിപ്പാട്ട്, സ്ത്രീപർവ്വം

അദ്ധ്യായം രണ്ട്:

ആമുഖപദ്യം : മഹാഭാരതം, സംഭവപർവ്വം

അദ്ധ്യായം മൂന്ന്:

ആമുഖപദ്യം : ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ

അദ്ധ്യായം നാല്:

ആമുഖപദ്യം : നളചരിതം ആട്ടക്കഥ, നാലാം ദിവസം

അദ്ധ്യായം അഞ്ച്:

ആമുഖപദ്യം : നളചരിതം ആട്ടക്കഥ, നാലാം ദിവസം

അദ്ധ്യായം ആറ്:

ആമുഖപദ്യം : രാമായണം ഇരുപത്തിനാലുവൃത്തം

അദ്ധ്യായം ഏഴ്:

ആമുഖപദ്യം : ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ

അദ്ധ്യായം എട്ട്:

ആമുഖപദ്യം : രാവണവിജയം ആട്ടക്കഥ

അദ്ധ്യായം ഒന്‍പത്:

ആമുഖപദ്യം : രുക്മണീസ്വയംവരം ആട്ടക്കഥ

അദ്ധ്യായം പത്ത്:

ആമുഖപദ്യം : അദ്ധ്യാത്മരാമായണം, സുന്ദരകാണ്ഡം

അദ്ധ്യായം പതിനൊന്ന്:

ആമുഖപദ്യം : ശ്രീ വീരമാർത്താണ്ഡവർമ്മചരിതം ആട്ടക്കഥ

അദ്ധ്യായം പന്ത്രണ്ട്:

ആമുഖപദ്യം : ഭാഷാനൈഷധചമ്പു

അദ്ധ്യായം പതിമൂന്ന്:

ആമുഖപദ്യം : () ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല

അദ്ധ്യായം പതിനാല്:

ആമുഖപദ്യം : () ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല

അദ്ധ്യായം പതിനഞ്ച്:

ആമുഖപദ്യം : കീചകവധം ആട്ടക്കഥ

അദ്ധ്യായം പതിനാറ്:

ആമുഖപദ്യം : സുഭദ്രാഹരണം ആട്ടക്കഥ

അദ്ധ്യായം പതിനേഴ്:

ആമുഖപദ്യം : നളചരിതം ആട്ടക്കഥ, നാലാം ദിവസം (ഒന്നാം വരി), ദക്ഷയാഗം ആട്ടക്കഥ (രണ്ടാം വരി)

അദ്ധ്യായം പതിനെട്ട്:

ആമുഖപദ്യം : ബാണയുദ്ധം ആട്ടക്കഥ

അദ്ധ്യായം പത്തൊന്‍പത്:

ആമുഖപദ്യം : വേതാളചരിതം കിളിപ്പാട്ട് (പത്മാവതീകഥ)

അദ്ധ്യായം ഇരുപത്:

ആമുഖപദ്യം : അദ്ധ്യാത്മരാമായണം, സുന്ദരകാണ്ഡം

അദ്ധ്യായം ഇരുപത്തി ഒന്ന്:

ആമുഖപദ്യം : അദ്ധ്യാത്മരാമായണം, അയോദ്ധ്യാകാണ്ഡം

അദ്ധ്യായം ഇരുപത്തി രണ്ട്:

ആമുഖപദ്യം : സുഭദ്രാഹരണം ആട്ടക്കഥ

അദ്ധ്യായം ഇരുപത്തി മൂന്ന്:

ആമുഖപദ്യം : ഭാഷാനൈഷധചമ്പു

അദ്ധ്യായം ഇരുപത്തി നാല്:

ആമുഖപദ്യം : () ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല

അദ്ധ്യായം ഇരുപത്തി അഞ്ച്:

ആമുഖപദ്യം : ഭാഷാനൈഷധചമ്പു

അദ്ധ്യായം ഇരുപത്തി ആറ്:

ആമുഖപദ്യം : ശ്രീമഹാഭാരതം, ഉദ്യോഗപർവ്വം

കഥാപാത്രങ്ങൾEdit

പ്രധാന കഥാപാത്രങ്ങൾEdit

  • മാർത്താണ്ഡവർമ്മ / യുവരാജാവ് – വീരരസലക്ഷണങ്ങളോടുകൂടിയ 20-നും 25-നും ഇടയിൽ വയസുള്ള യുവരാജാവ്, ന്യായപ്രകാരം രാമവർമ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകേണ്ട യുവരാജാവ്. തനിക്കെതിരെ ഉപജാപങ്ങൾ ചെയ്തവർക്കെതിരെ കർശ്ശന നടപടികൾ എടുക്കുവാൻ രാമയ്യൻ നിർദ്ദേശിച്ചപ്പോഴും അതിനു തയ്യാറാകാത്ത സഹിഷ്‌ണുതയുള്ളവൻ. സുഭദ്രയുടെ വാക്കുകളെ വിലമതിച്ച് രാജാവായപ്പോൾ തടവിലായ കുടമൺപിള്ളയെ വിട്ടയക്കുന്നു.
  • അനന്തപത്മനാഭൻ / ഭ്രാന്തൻ ചാന്നാൻ / കാശിവാസി / ദ്വിഭാഷി / ഭിക്ഷു / ഷംസുഡീൻ – തിരുമുഖത്തുപിള്ളയക്ക് കുടമൺപിള്ളയുടെ മാതൃസഹോദരിയുടെ പുത്രിയുമായുണ്ടായ ബന്ധത്തിനുശേഷം മറ്റൊരു സ്ത്രീയിൽ ഉണ്ടായ പുത്രൻ, സുഭദ്രയുടെ അർദ്ധസഹോദരൻ. ആയോദ്ധനാപാടവത്തിൽ പ്രഗല്ഭനും ആൾമാറാട്ടത്തിൽ നിപുണനുമായ 22 വയസ്സുകാരനായ അനന്തപത്മനാഭൻ ചെമ്പകശ്ശേരിയിലെ പാറുക്കുട്ടിയുമായി സ്നേഹത്തിലാണ്. പഞ്ചവൻകാട്ടിൽവെച്ച് ആക്രമിക്കപ്പെട്ടെങ്കിലും പഠാണിവ്യാപാരികൾ രക്ഷിക്കുകയും, തുടർന്ന് ഭ്രാന്തൻ ചാന്നാൻ, ഷംസുഡീൻ, കാശിവാസി, ഭിക്ഷു എന്നീ വേഷങ്ങളിൽ നടക്കുന്നു, മാർത്താണ്ഡവർമ്മ യുവരാജാവിനെ ആപത്തുകളിൽ നിന്ന് രക്ഷിക്കുകയും ഹാക്കിമിന്റെ പിന്തുണ ലഭിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. മാങ്കോയിക്കൽ കുറുപ്പിനെ പഠാണിപ്പാളയത്തിൽ പരിചയപ്പെടുത്തുകയും, കുറുപ്പിന് ഹിന്ദുസ്ഥാനി ഭാഷ പഠിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
  • സുഭദ്ര / ചെമ്പകം അക്ക – തിരുമുഖത്തുപിള്ളയുടെയും കുടമൺപിള്ളയുടെ അനന്തരവളുടെയും മകൾ, അന്തപത്മനാഭന്റെ അർദ്ധസഹോദരി. ഒരു യക്ഷിയെപ്പോലെ സുന്ദരിയായ 25 വയസ്സുകാരി. കുടമൺപിള്ളയുടെ ബന്ധുവായ ഒരു നായർ വിവാഹം ചെയ്തെങ്കിലും, ആറുമാസം കഴിഞ്ഞപ്പോൾ ഭാര്യയുടെ അന്യപുരുഷന്മാരുമായിട്ടുള്ള സമ്പർക്കത്തിൽ സംശയാലുവാകുകയും പത്മനാഭൻതമ്പിക്കു സുഭദ്രയുമായുള്ള ബന്ധത്തെപറ്റിയുള്ള കിംവദന്തി വിശ്വസിച്ച് നായർ വീട് വിട്ട് പോകുന്നു. തന്റെ ദാമ്പത്യജീവിതം തകർത്തവരോട് പ്രതികാരം ചെയ്യാൻ തന്റേടവും ദൃഢനിശ്ചയവുള്ള സുഭദ്ര മാർത്താണ്ഡവർമ്മ യുവരാജാവിനെ ഉപജാപകരുടെ ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ സഹായിക്കുന്നു. കുടമൺപിള്ളയാൽ കൊല്ലപ്പെടുന്നു.
  • ശ്രീ റായി പത്മനാഭൻ തമ്പി / പപ്പു തമ്പി – രാമവർമ്മ മഹാരാജാവിന്റെ മൂത്തമകനായ പത്മനാഭൻ തമ്പി ദൃഢഗാത്രനും, നിറമുള്ളവനും, ആഭരണങ്ങൾ അണിയുന്നതിൽ തൽപരനും ആണ്. പരസ്ത്രീകളെ കാംക്ഷിക്കുന്ന തമ്പി ശിവകാമിയുമായും ഏഴാംകുടിയിലെ സ്ത്രീയുമായും അവിഹിതബന്ധം പുലർത്തുന്നു. രാമവർമ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകുവാൻ വേണ്ടി ഉപജാപങ്ങൾ ചെയ്യുന്നു. സുഭദ്രയോടും പാറുക്കുട്ടിയോടും തമ്പി ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു.
  • സുന്ദരയ്യൻ / പുലമാടൻ – പത്മനാഭൻ തമ്പിയെ രാജാവാക്കാൻ നടത്തുന്ന ഉപജാപങ്ങളുടെ മുഖ്യ സൂത്രധാരനായ നാല്പതു വയസ്സുകാരൻ, മധുരയ്ക്കടുത്തുള്ള ഒരു ശാസ്ത്രിയുടെയും ഒരു മറവസ്ത്രീയുടെയും മകൻ. കാലക്കുട്ടിയുടെ അനന്തരവൾ ഭാര്യയാണ്. പത്മനാഭൻ തമ്പിക്കുവേണ്ടി പാറുക്കുട്ടിയുമായുള്ള സംബന്ധാലോചനയ്ക്ക് മുൻകൈ എടുക്കുന്നു. കോടാങ്കിയുടെ സഹോദരനാണ്. മണക്കാട്ടു നടന്ന യുദ്ധത്തിൽ ബീറാംഖാനാൽ കൊല്ലപ്പെടുന്നു.
  • പാറുക്കുട്ടി / പാർവ്വതി അമ്മ / പാർവ്വതി പിള്ള / തംങ്കം – കാർത്ത്യായനി അമ്മയുടെയും ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെയും മകൾ. യോഗ്യമായ പൊക്കമുള്ള പതിനാറു വയസ്സുകാരിയായ പാറുക്കുട്ടി കൃശഗാത്രയും ചെമ്പകപൂവിന്റെ നിറമുള്ളവളുമാകുന്നു. ഗണിതം, അമരകോശം, സിദധരൂപം എന്നിവ പഠിച്ചിട്ടുള്ള പാറുക്കുട്ടി അതിമനോഹരമായി രാമായണം വായിക്കും. അനന്തപത്മനാഭനെ സ്നേഹിക്കുന്ന പാറുക്കുട്ടിയെ സംബന്ധം ചെയ്യാൻ പത്മനാഭൻ തമ്പി ആഗ്രഹിക്കുന്നു.
  • വേലുക്കുറുപ്പ് – പത്മനാഭൻതമ്പിയുടെ പക്ഷക്കാരനായ യോദ്ധാവ്. വാൾ, വേൽ മുറകളിൽ പ്രഗല്ഭൻ. അനന്തപത്മനാഭനെ പഞ്ചവൻകാട്ടിൽ വെച്ച് ആക്രമിച്ച വേലുക്കുറുപ്പ്, മാർത്താണ്ഡവർമ്മ യുവരാജാവിനെ ചാരോട്ടുകൊട്ടാരം, മാങ്കോയിക്കൽ വീട്, യുവരാജാവിന്റെ മാളികയിലേക്കുള്ള വഴി എന്നീ ഇടങ്ങളിൽ വെച്ച് ആക്രമിക്കാൻ ശ്രമിക്കുന്നു. വേലുക്കുറുപ്പിന്റെ കാതുകളിൽ ഒന്ന് മാങ്കോയിക്കൽ യുദ്ധത്തിൽ ചാന്നാൻ അരിഞ്ഞു വീഴ്ത്തുന്നു, ശ്രീപണ്ടാരത്തുവീട്ടിലെ കല്ലറയിൽ ചാന്നാന്റെ വെടിയേറ്റ് മരിക്കുന്നു.
  • മാങ്കോയിക്കൽ കുറുപ്പ് / ഇരവിപ്പെരുമാൻ കണ്ടൻകുമാരൻ കുറുപ്പ് – മാങ്കോയിക്കൽ തറവാട്ടിലെ കാരണവർ. വേലക്കുറുപ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ന മാർത്താണ്ഡവർമ്മ യുവരാജാവിനും പരമേശ്വരൻപിള്ളയ്ക്കും ഇദ്ദേഹം മാങ്കോയിക്കൽ വീട്ടിൽ അഭയം നൽകുന്നു. മാർത്താണ്ഡവർമ്മ യുവരാജാവിനുവേണ്ടി തന്റെ അനന്തരവന്മാരുടെ കീഴിൽ യോദ്ധാക്കളെ കൂട്ടുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ഇദ്ദേഹം ചെയ്യുന്നു.
  • പരമേശ്വരൻ പിള്ള – മാർത്താണ്ഡവർമ്മ യുവരാജാവിന്റെ പരിചാരകൻ. യുവരാജാവ് രാജാവായി സഥാനമേറ്റതിനുശേഷം രാജാവിന്റെ പള്ളിയറവിചാരിപ്പുകാരനാകുന്നു.
  • ശ്രീ രാമൻ തമ്പി – രാമവർമ്മമഹാരാജാവിന്റെ ഇളയപുത്രൻ
  • തിരുമുഖത്തുപിള്ള – അനന്തപത്മനാഭന്റെയും സുഭദ്രയുടെയും പിതാവായ മന്ത്രിശ്രേഷ്ഠൻ.
  • ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള – എട്ടുവീട്ടിൽപിള്ളമാരുടെ പക്ഷം ചേരുന്ന തിരുമുഖത്തുപിള്ളയുടെ സേവകനായ ഒരു പ്രഗല്ഭ വില്ലാളി
  • ആനന്തം – കാലക്കുട്ടിയുടെ അനന്തരവൾ, സുന്ദരയ്യന്റെ ഭാര്യ
  • കോടാങ്കി / പലവേശം – സുന്ദരയ്യന്റെ സഹോദരൻ. അനന്തപത്മനാഭനാൽ വധിക്കപ്പെടുന്നു.
  • കാലക്കുട്ടി പിള്ള – ആനന്തത്തിന്റെ അമ്മാവൻ.
  • എട്ടുവീട്ടിൽപിള്ളമാർ
    • കുടമൺപിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. ഇദ്ദേഹം മാതൃസഹോദരിയുടെ പൗത്രിയായ സുഭദ്രയെ കൊല്ലുന്നു. ഇദ്ദേഹത്തെ അനന്തപത്മനാഭൻ വധിക്കുന്നു.
    • രാമനാമഠത്തിൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. സുഭദ്രയുടെ സാമീപ്യം ആഗ്രഹിക്കുന്ന ഇദ്ദേഹം തിരുവോണനാളിൽ ഭാര്യപുത്രാദികളെ സന്ദർശിക്കുന്നു.
    • കഴക്കൂട്ടത്തു പിള്ള / തേവൻ വിക്രമൻ – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. മാതുലപുത്രിയായ പാറുക്കുട്ടിയെ കല്യാണമാലോചിച്ചിരുന്നു. കിളിമാനൂരിൽ നിന്ന് യുവരാജാവിന് സഹായവുമായി നാരായണയ്യന്റെ കീഴിൽ വന്ന യോദ്ധാക്കളെ തോല്പിക്കുന്നു.
    • ചെമ്പഴന്തി പിള്ള / തേവൻ നന്തി – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
    • മാർത്താണ്ഡൻ തിരുമഠത്തിൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
    • വെങ്ങാനൂർ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. മാങ്കോയിക്കലിൽ നിന്ന് യുവരാജാവിന് സഹായവുമായി വന്ന യോദ്ധാക്കളെ തോല്പിക്കുന്നു.
    • പള്ളിച്ചൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
    • ഉഗ്രൻ കഴക്കൂട്ടത്തു പിള്ള (മൃതിയടഞ്ഞ) - കാർത്ത്യായനി അമ്മയുടെ ഭർത്താവ്. പാറുക്കുട്ടിയുടെ പിതാവും തേവൻ വിക്രമൻ കഴക്കൂട്ടത്തു പിള്ളയുടെ അമ്മാവനും ആകുന്നു.
  • കാർത്ത്യായനി അമ്മ / കാർത്ത്യായനി പിള്ള – ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെ വിധവയായ ഭാര്യ. അവർ പാറുക്കുട്ടിയുടെ അമ്മയും ചെമ്പകശ്ശേരി മൂത്തപിള്ളയുടെ ഇളയ സഹോദരിയും ആകുന്നു.
  • ചെമ്പകശ്ശേരി മൂത്തപിള്ള – കാർത്ത്യായനി അമ്മയുടെ മൂത്ത സഹോദരൻ
  • ശങ്കുആശാൻ – ചെമ്പകശ്ശേരിയിലെ 70 വയസ്സുചെന്ന ആയുധപ്പുരസൂക്ഷിപ്പുകാരൻ. ചെമ്പകശ്ശേരിയിലെ മുൻആയുധപ്പുരസൂക്ഷിപ്പുകാരനും ഒരു വേലക്കാരിക്കും പിറന്നവൻ.
  • ബീറാംഖാൻ – കുടമൺപിള്ളയുടെ ബന്ധുവായ ഒരു ഗൃഹസ്ഥന്റെ അനന്തരവനായ നായർ യുവാവ്. സുഭദ്രയെ വിവാഹം ചെയ്ത് ആറു മാസം കഴിഞ്ഞ് ഭാര്യയെ പറ്റി കേട്ട അപവാദങ്ങൾക്ക് വഴങ്ങി പത്മനാഭൻ തമ്പിയും തന്റെ ഭാര്യയേയും പറ്റിയുള്ള തെറ്റായ അറിവുമൂലം വീട് വിട്ട് പോകുന്നു. പിന്നീട് മതം മാറി മുസ്ലീമായി ഫാത്തിമയെ വിവാഹം കഴിക്കുന്നു. പഞ്ചവൻകാട്ടിൽ കണ്ടെത്തിയ അനന്തപത്മനാഭന് തന്റെ മുൻ ഭാര്യയുടെ മുഖസാദൃശ്യം തോന്നിയതിനാൽ കൂടെ എടുത്തു കൊണ്ടുപോയി ചികിത്സിപ്പിക്കുവാൻ മുൻകൈ എടുക്കുന്നു. തന്നെ സുഭദ്രയിൽ നിന്ന് വേർപ്പെടുത്തിയതിന് പ്രതികാരമായി സുന്ദരയ്യനെ വധിക്കുന്നു.
  • ഫാത്തിമ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിഷയുടേയും മൂത്ത പുത്രി. സുലൈഖയുടെയും നുറഡീന്റെയും സഹോദരി. ബീറാംഖാനെ വിവാഹം കഴിക്കുന്നു.
  • സുലൈഖ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിയഷയുടെയും ഇളയ പുത്രി. ഫാത്തിമയുടെയും നുറഡീന്റെയും സഹോദരി. ഷംസുഡീനായ അനന്തപത്മനാഭനെ സ്നേഹിക്കുന്നു.
  • നുറഡീൻ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിയഷയുടെയും പുത്രൻ. ഫാത്തിമയുടെയും സുലൈഖയുടെയും സഹോദരൻ. സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിക്കുന്നു.
  • ആജിം ഉദ്-ദൗളാഖാൻ / ഹാക്കിം – ചികിത്സാവിദഗ്ദനായ പഠാണി മേധാവി, ഫാത്തിമയുടെയും നുറഡീന്റെയും സുലൈഖയുടെയും പിതൃസഹോദരൻ. ഇദ്ദേഹത്തിന്റെ ചികിത്സ അനന്തപത്മനാഭനെ ഭേദമാക്കുന്നു. രാമവർമ്മ മഹാരാജാവിന്റെയും പാറുക്കുട്ടിയുടെയും രോഗബാധയ്ക്ക് മരുന്നു നൽകുന്നു.
  • ഉസ്മാൻഖാൻ – ഹാക്കിമിന്റെ കാര്യസ്ഥൻ.
  • മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാർ
    • മാങ്കോയിക്കൽ ഗൃഹത്തിലെ തായ്‌വഴി ശേഷക്കാർ, അവരിൽ ചിലർ താഴെ കൊടുത്തിരിക്കുന്നവരാണ്.
      • കൊച്ചുവേലു – മാങ്കോയിക്കൽ കുറുപ്പിന്റെ ഇളയ അനന്തരവൻ
      • കൃഷ്ണകുറുപ്പ് / കിട്ടൻ – മാങ്കോയിക്കൽ കുറുപ്പിന്റെ മൂത്ത അനന്തരവൻ
      • നാരായണൻ – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ
      • കൊമരൻ / കുമാരൻ – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ
      • കൊച്ചണ്ണൻ / കൊച്ചുക്കുറുപ്പ് / ചെറിയക്കുറുപ്പ് – പത്മനാഭപുരത്തേക്കയച്ച മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ. പത്മനാഭപുരത്തുനിന്ന് തിരിച്ചു വരുമ്പോൾ വേൽക്കാർ പിൻതുടരുന്നുവെന്ന് കരുതി ഭയപ്പെട്ടോടുന്നു.
    • മാർത്താണ്ഡവർമ്മ യുവരാജാവും പരമേശ്വരൻപിള്ളയും മാങ്കോയിക്കലിൽ എത്തിയപ്പോൾ അനന്തരവന്മാരിൽ രണ്ടു പേർക്ക് മാങ്കോയിക്കൽ കുറുപ്പ് നിർദ്ദേശങ്ങൾ നല്കി പറഞ്ഞയക്കുന്നു.
    • കൃഷ്ണകുറുപ്പും നാരായണനും അടക്കം അനന്തരവന്മാർ ആറുപേർ മാങ്കോയിക്കൽ ആക്രമിച്ച വേലുക്കുറുപ്പിനെയും കൂട്ടരെയും ചെറുക്കുന്നു.
    • കൃഷ്ണകുറുപ്പടക്കം അനന്തരവന്മാർ നാലുപേർ മാർത്താണ്ഡവർമ്മ യുവരാജാവിന് പിന്തുണയായി മാങ്കോയിക്കൽ യോദ്ധാക്കളെ തിരുവനന്തപുരത്തേക്ക് നയിക്കുന്നു.
  • കാർത്തിക തിരുന്നാൾ രാമവർമ്മ – ഇളയ തമ്പുരാൻ
  • അജ്ഞാതനാമാവായ അമ്മതമ്പുരാട്ടി – രാമവർമ്മ ഇളയ തമ്പുരാന്റെ അമ്മ.
  • രാമവർമ്മ മഹാരാജാവ് – രോഗബാധിതനായ രാജാവ്, പത്മനാഭൻ തമ്പിയുടെയും രാമൻ തമ്പിയുടെയും പിതാവ്.
  • ആറുമുഖം പിള്ള (ദളവാ) – രാജ്യത്തെ പ്രധാനമന്ത്രി. ഇദ്ദേഹം മധുരപടയുടെ സേവനത്തിന് നൽകേണ്ട കുടശ്ശിക തീർക്കാൻ ഭൂതപാണ്ടിയിലേക്ക് പോകുകയും, കടം തീർക്കുവാനുള്ള പണം തികയാത്തതിനാൽ രാജപക്ഷത്തിൽ നിന്നുള്ള ഉറപ്പിനായി അവിടെ തങ്ങേണ്ടതായും വരുന്നു.
  • രാമയ്യൻ (രായസ്സക്കാരൻ) – മാങ്കോയിക്കൽ കുറുപ്പിനെ തേടുന്നതിൽ മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുന്ന കൊട്ടാരത്തിലെ ഉദ്യോഗസ്ഥൻ. കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ കുപിതരായ ജനങ്ങളുടെ മുന്നിലേക്ക് രാമവർമ്മ മഹാരാജാവിനെകൊണ്ടു വന്ന് ജനങ്ങളെ തിരിച്ചയക്കുവാൻ തന്ത്രം മെനയുന്നു.
  • കിളിമാനൂർ കോയിത്തമ്പുരാൻ (മൃതിയടഞ്ഞ) – രാമവർമ്മ ഇളയ തമ്പുരാനെ കൊല്ലുവാൻ രാമനാമഠത്തിൽപിള്ളയും കൂട്ടരും നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് കൊല്ലപ്പെടുന്ന തമ്പുരാൻ.
  • കേരളവർമ്മ കോയിത്തമ്പുരാൻ – മാർത്താണ്ഡവർമ്മ യുവരാജാവിനുവേണ്ടി കിളിമാനൂരിൽ നിന്ന് നാരായണയ്യന്റെ കീഴിൽ പടയെ ഏർപ്പാടു ചെയ്യുന്ന തമ്പുരാൻ, തമ്പിമാരുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും ആക്രമണസമയത്ത് രാമവർമ്മ ഇളയ തമ്പുരാനെയും അമ്മത്തമ്പുരാട്ടിയേയും ചെമ്പകശ്ശേരിയിൽ സംരക്ഷിക്കുന്നു.
  • നാരായണയ്യൻ – കിളിമാനൂരിൽ നിന്നയച്ച പടയെ നയിക്കുന്ന രാജഭൃത്യൻ.
  • ആറുവീട്ടുകാർ – തിരുമുഖത്തുപിള്ളയുടെ പക്ഷം നില്ക്കുന്ന ഒരു പ്രബല പ്രഭു കുടുംബവും അവരുടെ ആൾക്കാരും.
  • സുഭദ്രയുടെ ഭൃത്യന്മാർ
    • ശങ്കരാചാർ – സുഭദ്രയുടെ ഒരു ഭൃത്യൻ. മാർത്താണ്ഡവർമ്മ യുവരാജാവിനെ വേലുക്കുറുപ്പിൽ നിന്ന് രക്ഷിക്കുവാൻ ശ്രമിച്ച് കൊല്ലപ്പെടുന്നു.
    • പപ്പു – സുഭദ്രയുടെ ഒരു ഭൃത്യൻ.
    • എട്ടു ഭൃത്യന്മാർ – സുഭദ്രയുടെ നിർദ്ദേശപ്രകാരം ആനന്തത്തിന്റെ വീട്ടിൽ മോഷണം നടത്തുന്നവർ. ഇവരിൽ രണ്ടുപേർ ശങ്കരാചാരെ അന്വേഷിച്ച് പോകുന്നു.
    • അജ്ഞാതനാമാവായ ഭൃത്യൻ – പഠാണി പാളയത്തിൽ നിന്ന് പാറുക്കുട്ടിക്കുള്ള ഔഷധവുമായി വന്ന് ബീറാംഖാനെക്കുറിച്ച് പറയുന്ന ഭൃത്യൻ.
    • അഞ്ചു ഭൃത്യന്മാർ – ആക്രമണം നടക്കുന്ന രാത്രി മാർത്താണ്ഡവർമ്മ യുവരാജാവ്, പരമേശ്വരൻപിള്ള, രാമയ്യൻ എന്നിവർക്കൊപ്പം കൂടെ പോകുവാൻ സുഭദ്ര കൊണ്ടുവരുന്ന ചുമട്ടുകാരെന്ന് തോന്നിപ്പിക്കുന്ന അഞ്ചു ഭൃത്യന്മാർ.
  • ഒരു കൂട്ടം ജനങ്ങൾ – കൊട്ടാരമതിലിനകത്തേക്ക് ഇരച്ചു കയറുന്ന ഒരു കൂട്ടം ജനങ്ങൾ. അവശനായ രാമവർമ്മ മഹാരാജാവിനെ കണ്ട് കുറെ പേരും, അദ്ദേഹം ആംഗ്യം കാണിച്ചതിനാൽ ബാക്കിയുള്ളവരും മടങ്ങി പോകുന്നു.

മറ്റു കഥാപാത്രങ്ങൾEdit

  • കൊച്ചക്കച്ചി – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവൾ. കൊച്ചുവേലുവിനോട് മാർത്താണ്ഡവർമ്മ യുവരാജാവിനും പരമ്വേശരൻപിള്ളയ്ക്കും പ്രഭാതകർമ്മങ്ങൾക്കും വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ നിർദ്ദേശിക്കുന്നു.
  • അജ്ഞാതനാമാവായ സാക്ഷിക്കാരി – പത്മനാഭൻ തമ്പിയുടെയും സുന്ദരയ്യന്റെയും ഗൂഢാലോചനപ്രകാരം, അനന്തപത്മനാഭനെ വധിച്ചുവെന്ന വ്യാജവാർത്തയെത്തുടർന്ന് മാർത്താണ്ഡവർമ്മയ്ക്കെതിരെ കള്ളസാക്ഷി പറഞ്ഞ നാഗർകോവിലിനടുത്ത് കോട്ടാറിലുള്ള പത്മനാഭൻ തമ്പിയുടെ ദാസിയായ ഒരു വേശ്യ.
  • ശിവകാമി – പത്മനാഭൻ തമ്പിയുടെ ഒരു അവിഹിത പ്രമഭാജനം.
  • ഏഴാംകുടിയിലെ സ്ത്രീ – പത്മനാഭൻ തമ്പിയുടെ വെപ്പാട്ടി.
  • കമലം – പത്മനാഭൻ തമ്പിയുടെ ഒരു അവിഹിത പ്രമഭാജനം.
  • അജ്ഞാതനാമാവായ ഗൃഹസ്ഥൻ – കുടമൺപിള്ളയുടെ ബന്ധുവായ ഗൃഹസ്ഥൻ, ബീറാംഖാന്റെ കാരണവർ.
  • ആയിയഷ (മൃതിയടഞ്ഞ) – ഫാത്തിമയുടെയും സുലൈഖയുടെയും നുറഡീന്റെയും മാതാവ്.
  • അജ്ഞാതനാമാവായ സഹോദരൻ (മൃതിയടഞ്ഞ) – ഹാക്കിമിന്റെ ഇളയ സഹോദരൻ. ഫാത്തിമയുടെയും സുലൈഖയുടെയും നുറഡീന്റെയും പിതാവ്.
  • അജ്ഞാതനാമാവായ തരുണി – നുറഡീനെ വിവാഹം കഴിക്കുന്ന സുന്ദരി.
  • അജ്ഞാതനാമാവായ അമ്മ (മൃതിയടഞ്ഞ) – സുഭദ്രയുടെ അമ്മ, തിരുമുഖത്തുപിള്ളയുടെ മുൻഭാര്യ. കുടമൺപിള്ളയുടെ മാതൃസഹോദരിയുടെ പുത്രി.
  • അജ്ഞാതനാമാവായ അമ്മ / തിരുമുഖത്തെ അക്കൻ – തിരുമുഖത്തുപിള്ളയുടെ പത്നി. അനന്തപത്മനാഭന്റെ അമ്മ.
  • അജ്ഞാതനാമാവ് (അഞ്ജനക്കാരൻ) – അനന്തപത്മനാഭന്റെ കൊല മാർത്താണ്ഡവർമ്മ യുവരാജാവ് ചെയ്യിപ്പിച്ചതാണെന്ന് തിരുമുഖത്തുപിള്ളയ്ക്ക് ഉറപ്പു നൽകുന്ന മഷിനോട്ടക്കാരൻ.
  • അജ്ഞാതനാമാവ് (കൊട്ടാരം വിചാരിപ്പുകാരൻ) – വീട്ടിലിരുന്ന് കാര്യങ്ങൾ അന്വേഷിക്കുന്ന ചാരോട്ടുകൊട്ടാരത്തിന്റെ വിചാരിപ്പുകാരൻ.
  • മധുരപ്പട – ഭൂതപ്പാണ്ടിയിൽ തമ്പടിച്ചിരിക്കുന്ന മധുരപ്പട.
  • ചാന്നാന്മാർ
    • പനങ്കാവിലെ ചാന്നാന്മാർ – ചാരോട്ടുകൊട്ടാരത്തിൽ നിന്ന് രക്ഷപ്പെട്ടു പോരുന്ന മാർത്താണ്ഡവർമ്മ യുവരാജാവ് ഒരു പനങ്കാവിൽ വെച്ച് കണ്ടുമുട്ടുന്ന ഒരു കൂട്ടം ചാന്നാന്മാർ. ഇവരോട് അടുത്തെവിടെയെങ്കിലും ഒരു നായർഗൃഹം ഉണ്ടോ എന്ന് യുവരാജാവ് അന്വേഷിക്കുന്നു,
    • ചാന്നാന്മാർ (50 പേർ) – പത്മനാഭൻ തമ്പിയുടെ ഉത്തരവ് പ്രകാരം വധിക്കപ്പെടുന്ന അൻപത് ചാന്നാന്മാർ.
    • ചാന്നാന്മാർ – തമ്പിയുടെ ആൾക്കാരാൽ ചാന്നാന്മാർ വധിക്കപ്പെട്ടതിനു ശേഷം ഒത്തുകൂടുന്ന ചാന്നാന്മാർ. മാങ്കോയിക്കൽ ഗൃഹത്തിലെത്തിയ ആക്രമികളെ പ്രതിരോധിക്കുവാൻ ഇവരെ ഭ്രാന്തൻ ചാന്നാൻ പ്രേരിപ്പിക്കുന്നു.
      • ഒഴുക്കൻ – ചാന്നാന്മാരിൽ ഒരുവൻ.
      • കൊപ്പിളൻ – ചാന്നാന്മാരിൽ ഒരുവൻ.
      • പൊടിയൻ – ചാന്നാന്മാരിൽ ഒരുവൻ.
      • നണ്ടൻ – ചാന്നാന്മാരിൽ ഒരുവൻ.
      • രാക്കിതൻ – ചാന്നാന്മാരിൽ ഒരുവൻ.
      • സുപ്പിറമണിയൻ – ചാന്നാന്മാരിൽ ഒരുവൻ.
      • പൊന്നൻ – ചാന്നാന്മാരിൽ ഒരുവൻ.
      • പൂതത്താൻ – ചാന്നാന്മാരിൽ ഒരുവൻ.
  • എട്ടുവീട്ടിൽ പിള്ളമാരുടെ സേവകർ
    • അജ്ഞാതനാമാവായ ഭൃത്യവർഗ്ഗങ്ങൾ – കൊട്ടാരവാതിൽക്കൽ കൂട്ടംകൂടി നിന്ന് ലഹള കൂട്ടുന്ന എട്ടുവീട്ടിൽപിള്ളമാരുടെ ഭൃത്യർ.
    • കുടമൺപിള്ളയുടെ ഭൃത്യൻ – എട്ടുവീട്ടിൽപിള്ളമാരുടെ യോഗത്തിൽ പ്രതിജ്ഞയ്ക്കുവേണ്ടിയ ഒരുക്കങ്ങൾ ചെയ്യുന്ന ഭൃത്യൻ.
    • കഴക്കൂട്ടത്തുപിള്ളയുടെ കാവൽക്കാർ – ശ്രീപണ്ടാരത്തുവീട്ടിലെ കാവല്ക്കാർ. ഇവരെ ഭ്രാന്തൻ ചാന്നാൻ സൂത്രത്തിൽ മയക്കി മാങ്കോയിക്കൽക്കുറുപ്പിനെ രക്ഷിക്കുവാൻ കല്ലറയുടെ താക്കോലുകൾ കൈക്കലാക്കുന്നു.
  • പത്മനാഭൻ തമ്പിയുടെ സേവകർ
    • വേലുക്കുറുപ്പിന്റെ വേൽക്കാർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാർ. ഇവരിൽ രണ്ടുപേർ ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയുടെ ശരങ്ങളേറ്റ് മരിക്കുന്നു.
      • കുട്ടിപിള്ള – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന 14 വേൽക്കാരിൽ ഒരുവൻ.
      • പാപ്പനാച്ചാർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന 14 വേൽക്കാരിൽ ഒരുവൻ.
      • ചടയൻ പിള്ള – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന 14 വേൽക്കാരിൽ ഒരുവൻ.
      • ഊളി നായർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന 14 വേൽക്കാരിൽ ഒരുവൻ.
      • പരപ്പൻ നായർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന 14 വേൽക്കാരിൽ ഒരുവൻ.
    • അജ്ഞാതനാമാവ് (വിചാരിപ്പുകാരൻ) – പത്മനാഭപുരം കൊട്ടാരത്തിലെ പത്മനാഭൻ തമ്പിയുടെ വിചാരിപ്പുകാരൻ.
    • അജ്ഞാതനാമാവായ ഭൃത്യർ – പത്മനാഭപുരം കൊട്ടാരത്തിലെ പത്മനാഭൻ തമ്പിയുടെ സേവകർ.
    • പത്മനാഭൻ തമ്പിയുടെ ഭൃത്യൻ – സുന്ദരയ്യന്റെ ഭാര്യവീട്ടിൽ നടന്ന മോഷണത്തെ പറ്റി അറിയിക്കുന്ന ഭൃത്യൻ.
    • അജ്ഞാതനാമാവായ യോദ്ധാക്കൾ – മാങ്കോയിക്കൽ യോദ്ധാക്കളെന്നു തോന്നിപ്പിക്കും വിധം തിരുമുഖത്തുപിള്ളയെ ആക്രമിക്കാനടുത്ത് ഓടി പോകുന്ന വേൽക്കാർ.
    • അജ്ഞാതനാമാവായ കാവൽക്കാർ – ചെമ്പകശ്ശേരിയിൽ കാവൽ നിർത്തുന്ന പത്മനാഭൻതമ്പിയുടെ പക്ഷക്കാരായ കൊട്ടാരം വേൽക്കാർ. ഇവരെ തിരിച്ചു വിളിക്കാൻ വലിയസർവ്വാധികാര്യക്കാർ ഉത്തരവു കൊടുത്തതിനെ തുടർന്ന് ചെമ്പകശ്ശേരി മൂത്തപിള്ള ഇവരെ തമ്പിയുടെ അടുത്തെത്തിക്കുകയും, തമ്പി ഇവരോട് ആയുധം താഴെവെച്ച് വീട്ടിൽ പോകുവാനും കല്പിക്കുന്നു.
    • അജ്ഞാതനാമാവായ പട്ടക്കാർ – പഠാൺ സമ്പ്രദായത്തിൽ കുപ്പായങ്ങൾ ഇട്ടുമുറുക്കിയ പത്മനാഭൻതമ്പിയുടെ പട്ടക്കാർ.
    • അജ്ഞാതനാമാവായ അകമ്പടിക്കാർ – നാട്ടുസമ്പ്രദായത്തിൽ വസ്ത്രം ധരിച്ച പത്മനാഭൻതമ്പിയുടെ പട്ടക്കാർ.
    • വേൽക്കാരും നായന്മാരും (200 പേർ) – വേലുക്കുറുപ്പിന്റെ പന്ത്രണ്ട് വേൽക്കാരടക്കം കൂട്ടമായി മാർത്താണ്ഡവർമ്മ യുവരാജാവിനെ തേടി പോകുന്ന നായന്മാരും വേൽക്കാരുമായ സംഘം. ഇവർ മാങ്കോയിക്കൽ ഗൃഹം ആക്രമിച്ച് തീവെയ്ക്കുന്നു.
      • ഇതിൽ 150 പേരുടെ ഒരു കൂട്ടത്തെ വേലുക്കുറുപ്പ് മാങ്കോയിക്കൽ ഗൃഹത്തിനടുത്ത് വിന്യസിപ്പിക്കുകയും, പിന്നീട് മാങ്കോയിക്കലിലേക്ക് നയിക്കുകയും ചെയ്യുന്നു.
      • ഇതിൽ 20 പേരുടെ ഒരു കൂട്ടം മാങ്കോയിക്കലിലേക്കുള്ള മുഖ്യ പാതയിലൂടെ മാങ്കോയിക്കലിലേക്ക് വരുന്നു.
    • വേൽക്കാരും നായന്മാരും (150 പേർ) – മാങ്കോയിക്കൽ ആക്രമണത്തിന് വേലുക്കുറുപ്പിന്റെ സഹായത്തിനായി പത്മനാഭൻ തമ്പി അയക്കുന്ന നായന്മാരും വേൽക്കാരും അടങ്ങുന്ന ഒരു സംഘം.
      • ഇതിൽ ഒരു വേൽക്കാരൻ തമ്പിയുടെ വസതിയിൽ തിരിച്ചെത്തി മാങ്കോയിക്കലിലെ തോൽവി അറിയിക്കുന്നു.
    • നാഞ്ചിനാട്ടു യോദ്ധാക്കൾ – രാമൻ തമ്പി നയിക്കുന്ന നാഞ്ചിനാട്ടുകാരായ മറവരടക്കമുള്ള 500 യോദ്ധാക്കൾ.
  • കിളിമാനൂരിൽ നിന്നുള്ള യോദ്ധാക്കൾ – മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുവാൻ കിളിമാനൂരിൽ നിന്ന് നാരായണയ്യന്റെ നേതൃത്വത്തിൽ വന്ന് കഴക്കൂട്ടത്തുപിള്ളയും കൂട്ടരുമായി ഏറ്റുമുട്ടി തോൽപ്പിക്കപ്പെടുന്ന യോദ്ധാക്കൾ.
  • മാങ്കോയിക്കലിലെ ആൾക്കാർ
    • അജ്ഞാതനാമാവായ പറയൻ – വേലുക്കുറുപ്പിനാൽ പിടിക്കപ്പെടുന്ന ഒരു പറയൻ, മാർത്താണ്ഡവർമ്മ യുവരാജാവും പരമ്വേശരൻപിള്ളയും മാങ്കോയിക്കലിൽ ഉണ്ടെന്ന് പ്രസ്തുത പറയനിൽ നിന്ന് വേലുക്കുറുപ്പ് മനസ്സിലാക്കുന്നു.
    • മാങ്കോയിക്കൽ കുറുപ്പിന്റെ ഭൃത്യൻ – വേലുക്കുറുപ്പും കൂട്ടരും വരുന്നതറിഞ്ഞ് മാങ്കോയിക്കൽ കളരിയിലേക്ക് ഓടുന്ന ഭൃത്യൻ.
    • മാങ്കോയിക്കലിലെ വാല്യക്കാർ – മാർത്താണ്ഡവർമ്മ യുവരാജാവും പരമ്വേശരൻപിള്ളയും മാങ്കോയിക്കലിൽ എത്തിയപ്പോൾ മാങ്കോയിക്കൽകുറുപ്പ് വിളിച്ചു വരുത്തുന്ന വാല്യക്കാർ.
    • മാങ്കോയിക്കലിലെ നായന്മാർ – വേലുക്കുറുപ്പിന്റെയും കൂട്ടരുടെയും ആക്രമണത്തെ ചെറുക്കുന്ന എട്ട് നായന്മാർ.
    • പറയർ കാവൽക്കാർ – മാങ്കോയിക്കൽ ഗൃഹത്തിലെ കാവൽക്കാരായ പറയർ.
    • മാങ്കോയിക്കൽ കളരി അംഗങ്ങൾ – മാങ്കോയിക്കൽ കളരിയിൽ നിന്ന് വേലുക്കുറുപ്പിന്റെയും കൂട്ടരുടെയും ആക്രമണത്തെ ചെറുക്കാൻ എത്തുന്ന 200 കളരിക്കാർ.
    • മാങ്കോയിക്കലിൽ നിന്നുള്ള യോദ്ധാക്കൾ – മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുവാൻ മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരുടെ കീഴിൽ വരുന്ന 300 യോദ്ധാക്കൾ. വെങ്ങാനൂർപിള്ളയും കൂട്ടരും ഏറ്റുമുട്ടി തോൽപ്പിക്കുന്നു.
      • ഇതിൽ നൂറിലധികം പേർ മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരുടെ നേതൃത്വത്തിൽ രക്ഷപ്പെട്ട് മണക്കാട് താവളമടിക്കുന്നു.
  • പഠാണികൾ – ഹാക്കിമിന്റെ സേവകരായ പഠാണി ഭൃത്യന്മാരും ഭടന്മാരും.
    • രണ്ടു ഭൃത്യർ – മുറിവേറ്റു കിടന്ന അനന്തപത്മനാഭനെ ഹാക്കിമിന്റെ നിർദ്ദേശപ്രകാരം എടുത്തുകൊണ്ടുപോകുന്ന ഭയങ്കരാകാരന്മാരായ രണ്ടു ഭൃത്യന്മാർ.
    • പഠാണി യോദ്ധാക്കൾ – വ്യാപാരശാലയുടെ രക്ഷയ്ക്കായി നിർത്തിയിരിക്കുന്ന ആയുധപ്രയോഗങ്ങളിൽ ചതുരന്മാരായ ഭടന്മാർ.
      • ഇവരിൽ ഇരുപത് പേരെ ഷംസുഡീനും ബീറാംഖാനും രാമൻ തമ്പിയുടെ പടയ്ക്കെതിരെ നയിക്കുന്നു.
  • ചെമ്പകശ്ശേരിയിലെ ഭൃത്യർ – വാല്യക്കാർ, അടിച്ചുതെളിക്കാരി, പാചകക്കാർ, തുന്നൽ പണിക്കാർ എന്നിവരടങ്ങുന്ന ചെമ്പകശ്ശേരിയിലെ ഭൃത്യർ.
    • അജ്ഞാതനാമാവായ വാല്യക്കാരി – പാറുക്കുട്ടിക്ക് വായിക്കുവാനുള്ള ഗ്രന്ഥം എടുത്ത് നൽകുന്ന ഭൃത്യസ്ത്രീ.
    • അജ്ഞാതനാമാവായ പട്ടക്കാർ – ചെമ്പകശ്ശേരി മൂത്തപിള്ള ഏർപ്പാടാക്കുന്ന പട്ടക്കാർ.
    • അജ്ഞാതനാമാവായ അടിച്ചുതെളിക്കാരി – ചുറ്റുപാടെല്ലാം വൃത്തിയാക്കുവാൻ കാർത്ത്യായനി അമ്മയാൽ നിർബന്ധിക്കപ്പെട്ട് സ്വസ്ഥമായിരിക്കുവാൻ പറ്റാത്ത അടിച്ചുതെളിക്കാരി.
    • അജ്ഞാതനാമാവായ വേലക്കാരി – വിളക്കുകൾ മുതലായവ തുടച്ചു മിനുസമാക്കുവാൻ നിയമിക്കപ്പെട്ട വേലക്കാരി.
    • അജ്ഞാതനാമാവായ തുന്നൽപണിക്കാർ – മേക്കട്ടി വെളിയട മുതലായവ തയ്യാറാക്കുന്ന തുന്നൽപണിക്കാർ.
    • അജ്ഞാതനാമാവായ പാചകക്കാർ – പാചകത്തിന് കൂടുതൽ അരിയുവാൻ കാർത്ത്യായനി അമ്മയാൽ നിർബന്ധിക്കപ്പെടുന്ന പാചകക്കാർ.
  • സുഭദ്ര 2 – അനന്തപത്മനാഭന്റെയും പാറുക്കുട്ടിയുടെയും മകൾ.
  • കൊട്ടാരത്തിലെ ജീവനക്കാർ
    • അജ്ഞാതനാമാവ് (വലിയസർവ്വാധികാര്യക്കാർ) - ചെമ്പകശ്ശേരിയിൽ കാവൽ നിൽക്കുന്ന രാജഭടന്മാരെ തിരിച്ചുകൊണ്ടു വരുവാൻ ഉത്തരവ് കൊടുക്കുന്ന കൊട്ടാരത്തിലെ മുഖ്യമന്ത്രി.
    • അജ്ഞാതനാമാവ് / സർവ്വാധി (സർവ്വാധികാര്യക്കാർ) – വലിയസർവ്വാധികാര്യക്കാരുടെ കീഴുലുള്ള ഒരു ജില്ലാമേധാവി. വേലുക്കുറുപ്പും ശങ്കരാചാരും കൊല്ലപ്പെട്ട രാത്രിയിൽ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയാലുവാകുന്നു.
    • അജ്ഞാതനാമാവായ വൈദ്യന്മാർ – രാമവർമ്മ മഹാരാജാവിന്റെ ആലസ്യം ഭേദമാക്കുവാൻ ചികിത്സിക്കുന്ന വൈദ്യന്മാർ.
    • അജ്ഞാതനാമാവായ വിദ്വജ്ജനങ്ങൾ – രാമവർമ്മ മഹാരാജാവിന്റെ ആയുർവർധനയ്ക്കായി സാഹസങ്ങൾ ചെയ്യുന്ന തന്ത്രികൾ, വൈദികന്മാർ, മാന്ത്രികന്മാർ തുടങ്ങിയവർ.
    • അജ്ഞാതനാമാവായ ഭീരുക്കൾ – രാമവർമ്മ മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളെ പരിശോധിച്ച് അഭിപ്രായങ്ങൾ പറയുവാൻ ധൈര്യപ്പെടുന്ന ഭീരുക്കൾ.
    • അജ്ഞാതനാമാവായ സേവകന്മാർ – രാമവർമ്മ മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളുടെ വിഷയത്തിൽ സത്യവാദികളായ മഹാരാജാവിന്റെ പ്രത്യേക സേവകന്മാർ.
    • അജ്ഞാതനാമാവായ ഭൃത്യജനങ്ങൾ – രാമവർമ്മ മഹാരാജാവിന്റെ ആലസ്യം വർധിച്ചുവരുന്നതിനാൽ ആനനങ്ങൾ മ്ലാനമാവുന്ന മഹാരാജാവിന്റെ ഭൃത്യർ.
    • അജ്ഞാതനാമാവായ ശിഷ്യസംഘങ്ങൾ – മാർത്താണ്ഡവർമ്മ യുവരാജാവിന്റെ രാജ്യഭരണാരംഭം അടുത്തിരിക്കുന്നതിനാൽ ഗൂഢമായി സംന്തോഷിക്കുന്ന യുവരാജാവിന്റെ ശിഷ്യസംഘങ്ങൾ.
    • അജ്ഞാതനാമാവായ മന്ത്രിജനങ്ങൾ – രാജഭണ്ടാരത്തിലെ ദ്രവ്യക്കുറവുമൂലം നേരിടുന്ന ബുദ്ധിമുട്ടുകളുടെ നിവൃത്തിക്കായി ദ്രവ്യസ്ഥന്മാരായ കുടികളോട് സഹായം യാചിക്കുന്ന മന്ത്രിജനങ്ങൾ.
    • അജ്ഞാതനാമാവായ ദൂതർ – രാജകുടുംബവുമായി ബന്ധമുള്ള ഇടപ്രഭുക്കന്മാർക്ക് മഹാരാജാവിന്റെ ആലസ്യത്തെ പറ്റി വിവരമറിയിക്കവാൻ പുറപ്പെട്ട ദൂതന്മാർ.
    • അജ്ഞാതനാമാവായ ദൂതൻ – കിളിമാനൂർ കോവിലകത്തേക്ക് മാർത്താണ്ഡവർമ്മ യുവരാജാവ് നിയോഗിച്ച ദൂതൻ.
    • അജ്ഞാതനാമാവായ തിരമുൽപ്പാടന്മാർ – മഹാരാജാവിന്റെ പള്ളിയറയിലേക്ക് വരുമ്പോൾ യുവരാജാവിന്റെ മുമ്പിൽ ചെന്ന തിരമുൽപ്പാടന്മാർ.
    • അജ്ഞാതനാമാവായ പള്ളിയറക്കാർ – കുടമൺപിള്ളയും പരിവാരങ്ങളും തമ്പിമാരും കൊട്ടാരത്തിനകത്ത് മാർത്താണ്ഡവർമ്മ യുവരാജാവിനെ തേടുമ്പോൾ കണ്ടുമുട്ടുന്ന പള്ളിയറക്കാർ.
  • ജനങ്ങൾ
    • അജ്ഞാതനാമാവായ കുടികൾ – മാർത്താണ്ഡവർമ്മ യുവരാജാവ് പട്ടം കെട്ടിയാൽ വഴക്കുകൾ ഒതുങ്ങും എന്ന് കരുതുന്ന കുടികൾ.
    • അജ്ഞാതനാമാവായ പുരവാസികൾ – തങ്ങൾക്കുള്ള ദ്രവ്യങ്ങൾക്ക് ദോഷം വരാതിരിക്കുവാൻ ഓരോ ഗൂഢസ്ഥലങ്ങളിൽ അവ സംഭരിക്കുന്ന പുരവാസികൾ.
    • അജ്ഞാതനാമാവായ ജനങ്ങൾ – രാജ്യവകാശക്രമത്തിന് മാറ്റം വരുമെന്ന് വിശ്വസിച്ച് രാജഭോഗങ്ങൾ കൊടുക്കാത്ത ജനങ്ങൾ.
    • അജ്ഞാതനാമാവായ കുടികൾ – യുവരാജാവിന്റെ വൈരീപക്ഷത്തെക്കുറിച്ചുള്ള ഭയം നിമിത്തം മന്ത്രിജനങ്ങൾക്കു ദ്രവ്യസഹായം ചെയ്യുന്നതിന് ധൈര്യപ്പെടാത്ത ദ്രവ്യസ്ഥന്മാരായ കുടികൾ.
    • ഉത്തരഭാഗത്തെ ജനങ്ങൾ – എട്ടുവീട്ടിൽപിള്ളമാരുടെ ഭാഗത്ത് ചാഞ്ഞു നില്ക്കുന്ന ചിറിയൻകീഴ്, തിരുവനന്തപുരം, നെയ്യാറ്റിങ്കര മുതലായ ദിക്കുകളിലുള്ള ജനങ്ങൾ.
    • മദ്ധ്യഭാഗത്തെ ജനങ്ങൾ – രാജകുടുംബത്തെ തുണയ്ക്കുന്നതിനായി വടക്കോട്ട് ആക്രമിക്കന്നതിന് മടിക്കുന്ന ഇരണിയൽ, കൽക്കുളം, വിളവങ്കോട് മുതലായ ദിക്കുകളിലുള്ള ജനങ്ങൾ.
    • അജ്ഞാതനാമാവായ ബ്രഹ്മണർ – ദാനങ്ങളെ കാംക്ഷിച്ച് കൊട്ടാര വാതില്ക്കൽ നില്ക്കന്ന വൃദ്ധബ്രാഹ്മണർ.
    • അജ്ഞാതനാമാവായ നായന്മാർ – രാജമന്ദിരത്തോടേ ചേർന്ന ശാലകളിൽ ചന്ദനക്കട്ട, ഘൃതം എന്നിവ ശേഖരിക്കുന്ന നായന്മാർ.
    • അജ്ഞാതനാമാവായ സ്ത്രീകൾ – അഞ്ചാറുദിവസത്തേക്കുള്ള സസ്യാദികൾ കരുതിതുടങ്ങുന്ന കാരണോത്തികൾ.
    • അജ്ഞാതനാമാവായ കുട്ടികൾ – വരുന്ന വിഷുവും ഓണവും പാഴാകുന്നല്ലോ എന്ന് വ്യസനിക്കുന്ന കുട്ടികൾ.
    • അജ്ഞാതനാമാവായ ജനങ്ങൾ – വിഷുവും ഓണവും ഇല്ലാതായാലുള്ള ലാഭത്തെ ഓർത്ത് സന്തോഷിക്കുന്ന ലുബ്ധർ.
    • അജ്ഞാതനാമാവായ വഴിപോക്കർ – പത്മനാഭപുരം കൊട്ടാരത്തിലെ തെക്കെ തെരുവിലെ മാളികയുടെ രണ്ടാമത്തെ നിലയിൽ നിൽക്കുന്ന പത്മനാഭൻതമ്പിയെ വന്ദിച്ച് പോകുന്ന വഴിപോക്കർ.
    • അജ്ഞാതനാമാവായ സ്ത്രീ – പത്മനാഭപുരം കൊട്ടാരത്തിന്റെ അടുത്തുകൂടി കടന്നു പോകുമ്പോൾ, കുണുങ്ങി തന്നെ കടാക്ഷിക്കുന്നു എന്ന് പത്മനാഭൻതമ്പി മനോരാജ്യം കാണുകയും എന്നാൽ സ്വസ്ഥമായി കടന്നു പോകുകയും ചെയ്യുന്ന സ്ത്രീ.
  • അജ്ഞാതനാമാവായ ദാസികൾ – തഞ്ചാവൂരിൽ നിന്ന് കൊണ്ടു വരാമെന്ന് സുന്ദരയ്യൻ സൂചിപ്പിക്കുന്ന രമണീമണികളായ ദാസികൾ.
  • അജ്ഞാതനാമാവായ പ്രഭുക്കന്മാർ – രാജകുടുംബവുമായി ബന്ധമുള്ള ഇടപ്രഭുക്കന്മാർ.
  • അജ്ഞാതനാമാവായ ഭാര്യ – തിരുവോണനാളിൽ രാമനാംമഠം സന്ദർശിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ.
  • അജ്ഞാതനാമാവായ മകൻ – തിരുവോണനാളിൽ രാമനാംമഠം സന്ദർശിക്കുന്ന അദ്ദേഹത്തിന്റെ മകൻ.
  • അജ്ഞാതനാമാവായ പരിവാരങ്ങൾ – മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പരിവാരങ്ങൾ. നാഗർകോവിലിൽ വച്ച് പത്മനാഭൻതമ്പി ഇവരുടെ ഖഡ്ഗങ്ങൾക്ക് ഇരയാകുന്നു.
  • അജ്ഞാതനാമാവ് – സുന്ദരയ്യനുമായുള്ള ബന്ധത്തിനു മുമ്പ് ആനന്തത്തിനായുണ്ടായിരുന്ന ആൾ. ഇയാളെ ഉപായത്തിൽ അകലെയാക്കി സുന്ദരയ്യൻ ചെന്നുകൂടി.
  • അജ്ഞാതനാമാവായ ആശാൻ – പാറുക്കുട്ടിയെ ഗണിതം പഠിപ്പിച്ച ആശാൻ.
  • അജ്ഞാതനാമാവായ പിഷാരൊടി – പാറുക്കുട്ടിയെ കാവ്യങ്ങൾ പഠിപ്പിച്ച പിഷാരടി.
  • അജ്ഞാതനാമാവായ ശാസ്ത്രി – മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ശാസ്ത്രി. സുന്ദരയ്യന്റെയും കോടാങ്കിയുടെയും പിതാവ്.
  • അജ്ഞാതനാമാവായ മറവ സ്ത്രീ – സുന്ദരയ്യന്റെയും കോടാങ്കിയുടെയും മാതാവ്.
  • അജ്ഞാതനാമാവായ ഭാര്യ – വലിയസർവ്വാധികാര്യക്കാരുടെ പ്രസവിച്ചുകിടക്കുന്ന ഭാര്യ.
  • അജ്ഞാതനാമാവായ അനന്തരവൾ – വലിയസർവ്വാധികാര്യക്കാരുടെ രോഗാതുരയായ അനന്തരവൾ.
  • അജ്ഞാതനാമാവായ മകൾ – വലിയസർവ്വാധികാര്യക്കാരുടെ പത്തുമാസം ഗർഭിണിയായ മകൾ.
  • നാഞ്ചിനാട്ടുകാർ
    • അജ്ഞാതനാമാവായ നാഞ്ചിനാട്ടുകാർ – മുതലിയാർ പ്രഭുക്കന്മാരായ ചേരകോനാർ, മൈലാവണർ, വണികരാമൻ എന്നിവർക്കു വഴിപ്പെട്ട നാഞ്ചിനാട്ടു ദേശത്തെ പാർപ്പുകാർ.
    • മുതലിയാർ പ്രഭുക്കന്മാർ
      • ചേരകോനാർ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
      • മൈലാവണർ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
      • വണികരാമൻ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
  • അഹോർ നമ്പൂതിരിപ്പാട് – തന്റെ പരിചയിൽ ഏഴു കോടി ധന്വന്തരങ്ങൾ ആവാഹിച്ചു കൊടുത്തുവെന്ന് വേലുക്കുറുപ്പ് പരാമർശിക്കുന്ന അകവൂർ നമ്പൂതിരിപ്പാട്.
  • അജ്ഞാതനാമാവായ ശാസ്ത്രിമാർ – ചികിത്സാപാടവത്തിൽ ഹാക്കിമിനെ വാഗ്ഭട്ടാചാര്യരുടെ അവതാരമായി കരുതുന്ന കാഞ്ചീപുരം മുതലായ ദേശത്തുള്ള ശാസ്ത്രിമാർ.
  • ആർക്കാട്ട് നവാബ് – ഹാക്കിമിന് ബിരുദുകളും ധനവും സമ്മാനിച്ച ആർക്കാട്ട് നവാബ്.

പ്രകാശനംEdit

മെസ്സേഴസ് അഡിസൻ ആൻറ് കമ്പനിയുടെ മദ്രാസിലെ അച്ചുകൂടത്തിൽ തയ്യാറാക്കിയ മാർത്താണ്ഡവർമ്മ 1891-ലാണ് ഗ്രന്ഥകാരൻ പ്രകാശിപ്പിച്ചത്. രണ്ടാമത്തെ പതിപ്പ് 1911-ൽ ബി.വി. ബുക്ക് ഡിപ്പോ ആണ് പ്രസിദ്ധീകരിച്ചത്. 1973 മുതൽ സാഹിത്യ പ്രവർത്തക സഹകരണസംഗം പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള സാഹിത്യ അക്കാദമി 1999-ൽ മലയാള നോവൽ സാഹിത്യത്തിൻറെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു.[11][12]

തർജ്ജമകൾEdit

മാർത്താണ്ഡവർമ്മ നോവലിന് രണ്ടു തമിഴ് തർജ്ജമകളും രണ്ടു ആംഗലേയ (English) തർജ്ജമകളും ഉണ്ടായിട്ടുണ്ട്. ഒ. കൃഷ്ണപിള്ളയുടെ തമിഴ് വിവർത്തനം 1934-ലും, പി. പത്മനാഭൻ തമ്പിയുടെ തമിഴ് വിവർത്തനം 2007-ലും പ്രകാശിതമായി.[13][14] ആംഗലേയ ഭാഷയിലെ ആദ്യ പതിപ്പായ ബി. കെ. മേനാൻറെ വിവർത്തനം 1936-ൽ കമലാലയ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു, 1998-ൽ പ്രസ്തുത പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമി പുനഃപ്രസിദ്ധീകരിച്ചു; രണ്ടാമത്തെതായ ആർ. ലീലാദേവിയുടെ പരിഭാഷ 1979-ൽ ന്യൂ ഡെൽഹിയിലെ സ്റ്റെർലിംഗ് പബ്ലിഷേർസ് മുഖാന്തരം പ്രകാശിതമായി.[15][16][17]

പതിപ്പുകൾEdit

1992 മുതൽ ഡി. സി. ബുക്സ് ശതാബ്ദി പതിപ്പ് പ്രസിദ്ധീകരിക്കുന്നു.[18]

സ്വീകരണംEdit

വിമർശക പ്രതികരണംEdit

രൂപാന്തരങ്ങൾ / അനുവർത്തനങ്ങൾEdit

ചലച്ചിത്രരൂപങ്ങൾEdit

  • മാർത്താണ്ഡവർമ്മ (1933) - പി.വി.റാവു സംവിധാനം ചെയ്ത ഒരു നിശ്ശബ്ദ മലയാള ചലചിത്രം.[19][20]
  • കുലം (1997) - ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രം.[21]

നാടകരൂപങ്ങൾEdit

  • മാർത്താണ്ഡവർമ്മ (നാടകം)

അവലംബംEdit

  1. C.V. രാമൻപിള്ള (1891). "പീഠിക", മാർത്താണ്ഡവർമ്മ, 1991, കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം.
  2. Dr. P.വേണുഗോപാലൻ (1992). "മാർത്താണ്ഡവർമ്മ: സൃഷ്ടിയും സ്വരൂപവും", മാർത്താണ്ഡവർമ്മ, 2009 ശതാബ്ദി, കോട്ടയം: D.C.Books.
  3. C.V. രാമൻപിള്ള (1891). മാർത്താണ്ഡവർമ്മ, 1991, കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം, 26,221.
  4. Novel and Short Story to the Present Day. History of Malayalam Literature.
  5. S. ഗുപ്തൻനായർ (1992). "Foreward", C.V.Raman Pillai, First (in English), ന്യൂഡെൽഹി: സാഹിത്യ അക്കാദമി. ISBN 7201-273-X.
  6. T. ശശി മോഹൻ (2005). ചരിത്രം, നോവൽ, പ്രഹസനം = സി വി. WEBDUNIA മലയാളം, 21 Mar 2008.
  7. രാജി അജേഷ് (2004). മലയാള ചരിത്ര നോവലുകളുടെ വഴികാട്ടി.
  8. Dr. Geroge ഓണാകൂർ (2008). "സി. വി. സാഹിത്യദർശനം", സി. വി. സാഹിത്യം : വിമർശനവും ദർശനവും. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം. ISBN 978-81-906647-0-7.
  9. Dr. K.രാഘവൻപിള്ള (2007). "സി വിയുടെ ചരിത്രാഖ്യായികകൾക്ക് ഒരാമുഖം", മാർത്താണ്ഡവർമ്മ, 2009 ശതാബ്ദി, കോട്ടയം: D.C.Books.
  10. C.V. രാമൻപിള്ള (1992). മാർത്താണ്ഡവർമ്മ, 2009 ശതാബ്ദി, കോട്ടയം: D.C.Books.
  11. Dr. P.വേണുഗോപാലൻ (1992). "മാർത്താണ്ഡവർമ്മ: സൃഷ്ടിയും സ്വരൂപവും", മാർത്താണ്ഡവർമ്മ, 2009 ശതാബ്ദി, കോട്ടയം: D.C.Books.
  12. C.V. രാമൻപിള്ള (1891). മാർത്താണ്ഡവർമ്മ, First, തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-000-1.
  13. C.V. രാമൻപിള്ളൈ 1934 (1954). மார்த்தாண்ட வர்மா (in തമിഴ്). തിരുവനന്തപുരം: കമലാലയ Book Depot.
  14. C.V. രാമൻപിള്ളൈ (2007). மார்த்தாண்ட வர்ம்மா (in തമിഴ്). ചെന്നൈ: കേന്ദ്ര സാഹിത്യ അക്കാദമി. ISBN 81-260-1658-2.
  15. C.V. രാമൻപിള്ളൈ (1936). MARTHANDA VARMA, First (in ഇംഗ്ലീഷ്), തിരുവനന്തപുരം: കമലാലയ Book Depot. “A Historical Romance”
  16. C.V. രാമൻപിള്ളൈ (1979). MARTHANDA VARMA, 1984 (in ഇംഗ്ലീഷ്), ന്യൂ ഡെൽഹി: Sterling Paperbacks. “A Historical Novel”
  17. C.V. രാമൻപിള്ളൈ 1936 (1998). MARTHANDA VARMA, First (in ഇംഗ്ലീഷ്), ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി. ISBN 81-260-04681-1. “A Historical Romance”
  18. C.V. രാമൻപിള്ള (1992). മാർത്താണ്ഡവർമ്മ, 2009 ശതാബ്ദി, കോട്ടയം: D.C.Books. ISBN 81-7130-130-4.
  19. Art & Culture: Cinema.
  20. History of Malayalam Film.
  21. G. ജയകുമാർ (2006). The politics of a relationship. THE HINDU, Jan 27, 2006.